കെ പി എസ് എളേറ്റിൽ നിര്യാതനായി

Posted on: November 19, 2019 10:18 pm | Last updated: November 19, 2019 at 10:18 pm

മടവൂർ | പ്രമുഖ പണ്ഡിതനും നരിക്കുനി ബൈത്തുൽ ഇസ്സ വൈസ് പ്രസിഡന്റുമായ കുരുവമ്പിലാക്കണ്ടിയിൽ സുലൈമാൻ മുസ്‌ലിയാർ (കെ പി എസ് എളേറ്റിൽ-66) നിര്യാതനായി.

സുന്നീ സംഘടനാ രംഗത്തെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കുവൈത്ത് നാഷനൽ  എസ്  വൈ എസ്, മർകസ് കമ്മിറ്റികളുടെ പ്രസിഡന്റായിരുന്നു.

ഭാര്യമാർ: ജമീല, ഫാത്തിമ മക്കൾ: നൗഫൽ കുവൈത്ത്, ഹാഫിള് ഉനൈസ് അബുദാബി, മുഹമ്മദ് ഷമീം അബുദാബി, നജ്മത്ത്, നസീഹത്ത് ,സാലിമ തസ്‌നീം മരുമക്കൾ: അബ്ദുൾ ജലീൽ സഅദി വെള്ളിപറമ്പ്, അബ്ദുറഹ്മാൻ ലത്തീഫി മടവൂർ മൂക്ക്, സിറാജ് അടിവാരം, സഫിയ തലപ്പരുമണ്ണ, ഉമ്മുസൽമ പതിമംഗലം, റുനീസ ചാത്തമംഗലം.

മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച്ച  ഉച്ചക്ക് 12 മണിക്ക് മടവൂർമുക്ക് കുന്നത്ത് ജുമ മസ്ജിദിൽ. നിര്യാണത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചിച്ചു.