Connect with us

Ongoing News

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കണ്ണൂരിൽ

Published

|

Last Updated

ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡൻസ് അവാർഡ് നൽകുന്നതിന് കണ്ണൂരിൽ എത്തിയ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നെ കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

പയ്യന്നൂർ | ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡൻസ് അവാർഡ് നൽകുന്നതിന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ് കണ്ണൂരിലെത്തി.  കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻകടന്നപ്പള്ളി എന്നിവർ സ്വീകരിച്ചു.

രാജ്യത്തെ മികച്ച സൈനിക കേന്ദ്രത്തിന് നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ അവാർഡ് ഏഴിമല ഇന്ത്യൻ നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഏഴിമല നാവിക അക്കാദമിയിൽ നാളെ നടക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനദാനം. രാജ്യത്തിന്റെ സുരക്ഷാ മേഖലയിൽ മികച്ച സേവനങ്ങൾ നൽകുന്ന സൈനിക കേന്ദ്രത്തിന് നൽകുന്ന പരമോന്നത ബഹുമതിയാണിത്.

രാജഭരണ കാലത്ത് സേനാവിഭാഗങ്ങൾക്ക് രാജാവിന്റെ അംഗീകാരം എന്ന നിലയിൽ അഭിമാന ചിഹ്നം നൽകിയിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിൽ രാജ്യത്തിന്റെ സർവസൈന്യാധിപൻ വിവിധ സേനാ യൂനിറ്റുകൾക്ക് നൽകുന്നതാണ് പ്രസിഡൻസ് കളർ അവാർഡ്. ബഹുമതി സേനാ യൂനിറ്റിന്റെ പതാകയിൽ ആലേഖനം ചെയ്യും. 2017-ലാണ് ഇതിന് മുമ്പ് നാവികസേനക്ക് പ്രസിഡൻസ് കളർ അവാർഡ് ലഭിച്ചത്. നാവികസേന ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രം നിലയം എന്ന നിലയിൽ പത്ത് വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അക്കാദമിക്ക് ബഹുമതി ലഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എന്ന നിലയിൽ ഏഴിമല നാവിക അക്കാദമി ലോക പ്രതിരോധ ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.