ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ജാവ പെരാക്ക്

Posted on: November 19, 2019 12:35 pm | Last updated: November 19, 2019 at 12:35 pm


തിരുവനന്തപുരം | ക്ലാസിക് ലെജന്റ്‌സ് ഒന്നാം വാർഷികോപഹാരമായി ബോബർ സ്റ്റൈൽ മോട്ടോർ സൈക്കിളായ ജാവ പെരാക്കുമായി ഇന്ത്യൻ റോഡുകൾ കീഴടക്കാനെത്തുന്നു. ബി എസ് 6 എൻജിനുള്ള പുതിയ പതിപ്പിന്റെ ഇന്ത്യ എക്‌സ് ഷോറൂം വില 1.94 ലക്ഷം രൂപയാണ്.

2020 ജനുവരി ഒന്നിന് www.jawamotorcycles.com വഴി ബുക്കിംഗ് തുടങ്ങുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്റ്‌സ് അറിയിച്ചു. ഏപ്രിൽ രണ്ടിന് ഡെലിവറി ചെയ്തു തുടങ്ങും. ബുക്കിംഗിന് മൂന്ന് മാസം മാത്രമാണ് ലഭിക്കുക.