Connect with us

Gulf

ജീവിത ശൈലിയാണ് കാന്‍സറിന്റെ മുഖ്യ കാരണം: ഡോ. എം ഗംഗാധരന്‍

Published

|

Last Updated

ദമാം: ജീവിത ശൈലിയാണ് കാന്‍സറിന്റെ മുഖ്യ കാരണമെന്ന് അര്‍ബുദ ചികിത്സാ രംഗത്ത് ശ്രദ്ധേയനായ ഓണ്‍കോളജിസ്റ്റ് ഡോ. വി പി ഗംഗാധരന്‍. ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം പ്രവാസികള്‍ക്കിടയില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. തുടക്കത്തിലേ തിരിച്ചറിഞ്ഞാല്‍ കാന്‍സര്‍ രോഗം പൂര്‍ണമായും തടയാന്‍ സാധിക്കും.

സയോണ്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സ്‌നേഹസാന്ത്വനം-2019 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. ഗംഗാധരന്‍. ചടങ്ങില്‍ അദ്ദേഹത്തിന് “സയോണ്‍ വിഷന്‍ ഫോര്‍ ലൈഫ് അവാര്‍ഡ് സമ്മാനിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ അവാര്‍ഡുകള്‍ നാസ് വക്കത്തിനും മഞ്ജു മണിക്കുട്ടനും സയോണ്‍ ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍-2019 അവാര്‍ഡ് മംഗളം ദമാം റിപ്പോര്‍ട്ടര്‍ ചെറിയാന്‍ കിടങ്ങന്നൂരിനും ബിസിനസ് എക്സലന്‍സി അവാര്‍ഡ് പ്രമുഖ വ്യവസായി സിദ്ധീഖ് അഹമ്മദിനും നല്‍കി.  ബൈജു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജേക്കബ് തോമസ്, മാത്യു ഏബ്രഹാം, ജി സി എല്‍സണ്‍, ലിബു തോമസ്, ബിജു ഡാനിയേല്‍ സംബന്ധിച്ചു.

Latest