കനത്ത മഴ; വെനീസ് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയില്‍

Posted on: November 18, 2019 4:53 pm | Last updated: November 18, 2019 at 8:50 pm

വെനീസ്: കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങി ഇറ്റാലിയന്‍ നഗരമായ വെനീസ്. ലോക പൈതൃക പട്ടികയിലുള്ള വെനീസിന്റെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ആറടിയോളം ഉയര്‍ന്നിട്ടുണ്ട്്. നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെനീസിലെ സെന്റ് മാര്‍ക്ക് ചത്വരം അടച്ചു. പല വിനോദ സഞ്ചാര കേന്ദ്രങ്ങളും മണിക്കൂറുകളോളം അടച്ചിട്ടു. നഗരത്തെ പൂര്‍ണമായി തകര്‍ത്ത 1966ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും കടുത്ത വെള്ളപ്പൊക്കം വെനീസിലുണ്ടാകുന്നത്.