‘അംബേദ്ക്കറും പെരിയാറും ലെനിനും ഇന്റലക്ചല്‍ തീവ്രവാദികള്‍’: ബാബ രാം ദേവിനെതിരെ പ്രതിഷേധം കനക്കുന്നു

Posted on: November 18, 2019 9:50 am | Last updated: November 18, 2019 at 1:20 pm

ന്യൂഡല്‍ഹി: രാജ്യത്ത് അവര്‍ണന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ തങ്ങളുടെ ജീവിതം തന്നെ പോരാട്ടമാക്കിയിരുന്ന ഡോ. ബി ആര്‍ അംബേദ്ക്കറേയും ഇ വി രാമസാമി നായ്ക്കറേ (പെരിയാര്‍)യും അപമാനിച്ച ബാബ രാംദേവിനതെിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. സമൂഹത്തിലെ വര്‍ണവെറിക്കെതിരേയും സവര്‍ണ ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന തിട്ടൂരത്തിനെതിരേയും തുല്ല്യാവകശത്തിനായും പോരാടിയ ഇവരെ ഇന്റലക്ചല്‍ തീവ്രവാദികളെന്ന രാംദേവിന്റെ പ്രസ്താവനക്കെതിരെയാണ് ജന രോശം. ട്വിറ്ററില്‍ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പ്പനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന ക്യാമ്പയിന്‍ ആരംഭിച്ച് കഴിഞ്ഞു. സാമൂഹിക പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും അംബേദ്കറെയും അപമാനിച്ചരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്.

ദേശീയ ചാനലായ റിപ്പബ്ലിക് ടി വിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പെരിയാര്‍, അംബേദ്ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍ എന്നിവര്‍ ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരായിരുന്നെന്ന് രാംദേവ് ആരോപിച്ചത്.
അഭിമുഖത്തില്‍ യോഗ ഉള്‍പ്പെടെ കാണിക്കുകയും അവതാരകനെ എടുത്തുയര്‍ത്തുകയും ചെയ്തിരുന്നു ബാബാ രാംദേവ്.

ഇതിനെതിരാണ് ട്വിറ്ററില്‍ ജനരോഷം ഉയരുന്നത്. ബാബാ രാംദേവ് മാപ്പ ്‌ചോദിക്കുക, അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ശക്തമാകുന്നത്.