Connect with us

Kerala

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കേന്ദ്ര ഇടപെടല്‍; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയില്‍

Published

|

Last Updated

ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഞായറാഴ്ച ചെന്നൈയില്‍ എത്തും. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ മാനവവിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും വി മുരളീധരന്‍ പറഞ്ഞു. അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും പരിശോധനയ്ക്കായി ഏറ്റെടുക്കും. ഇവ ഇന്ന് കുടുംബം പോലീസിനു കൈമാറും.

മരണത്തില്‍ ആരോപണവിധേയരായ മദ്രാസ് ഐഐടി അധ്യാപകര്‍ ക്യാംപസ് വിട്ടുപോകരുതെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Latest