Connect with us

Kerala

ശബരിമല പുനഃപരിശോധന അംഗീകരിച്ച് സുപ്രീംകോടതി: ഏഴംഗ വിശാല ബഞ്ച് പരിശോധിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: കേരളം ആകാംശയോടയും പ്രതീക്ഷയോടേയും കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാ ഹരജി പുഃനപരിശോധിക്കും. ശബരിമലവയില്‍ യുവതികള്‍ക്ക് സുപ്രീംകോടതിയുടെ വിശാല ബഞ്ച് കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. ഏഴംഗ വിശാല, ഭരണഘടനാ ബഞ്ചാണ് കേസ് പരിശോധിക്കുക. എന്നാല്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയില്ല.

അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്ന് പേരാണ് വിധി പുനഃപരിശോധിക്കാന്‍ അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ എന്നിവരാണ് പുനഃപരിശോധന ഹരജി പരിഗണിക്കാമെന്ന് വിധിച്ചത്. എന്നാല്‍ ഭരഘടനയാണ് പ്രധാനമെന്ന് ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും പറഞ്ഞു. മതത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് ഉത്തരവ് വായിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും വിശാല ബഞ്ചിന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.