സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ച ശൗചാലയത്തിന്റെ ഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു

Posted on: November 12, 2019 9:10 pm | Last updated: November 13, 2019 at 11:10 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വച്ഛ് ഭാരത് പദ്ധതിയില്‍ നിര്‍മിച്ചശൗചാലയത്തിന്റെഭിത്തി തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജ(ഏഴ്) പ്രിന്‍സ്(ആറ്) എന്നിവരാണ് മരിച്ചത്. ശിവപുരിയില്‍ രാത്‌ഗേദ ഗ്രാമത്തിലായിരുന്നു അപകടം.ശൗചാലയത്തിന്റെനിര്‍മാണത്തില്‍ നടന്ന കമക്കേടാണ് അപകടത്തിന് കാരണമെന്ന് ആരോപണമുണ്ട്.

അതേസമയം സംഭവത്തില്‍ കഴിഞ്ഞ 15 വര്‍ഷം സംസ്ഥാനം ഭരിച്ച ബിജെപി സര്‍ക്കാരാണ് കുറ്റക്കാരെന്ന് കോണ്‍ഗ്രസ് എംഎല്‍എ പൊഹാരി സുരേഷ് ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.