Gulf
സാമൂഹിക വികസന വകുപ്പ് ഗെറ്റ് ഫിറ്റ് അബൂദബിക്ക് തുടക്കമായി

അബൂദബി: സാമൂഹിക വികസന വകുപ്പ് ഗെറ്റ് ഫിറ്റ് അബൂദബിക്ക് തുടക്കമായി. ഉത്തരവാദിത്തമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗെറ്റ് ഫിറ്റ് അബൂദബിക്ക് തുടക്കം കുറിച്ചത്. സാമൂഹിക വികസനം, ജീവിതം മെച്ചപ്പെടുത്തല്‍, ശാക്തീകരണം എന്നിവക്ക് മുന്‍ഗണന നല്‍കിയാണ് സാമൂഹിക വികസന വകുപ്പ് ഗെറ്റ് ഫിറ്റ് അബൂദബി സമാരംഭിച്ചത്.
അബൂദബിയിലുടനീളം സാമൂഹിക പരിപാടികളിലൂടെ ആരോഗ്യകരമായ ജീവിതശൈലി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗെറ്റ് ഫിറ്റ് അബൂദബി സംഘടിപ്പിക്കുന്നത്. “എല്ലാവര്‍ക്കും മാന്യമായ ജീവിതം” ദര്‍ശനം വെച്ചുകൊണ്ട്, സാമൂഹിക വികസന വകുപ്പ് “ഗെറ്റ് ഫിറ്റ് അബൂദബി” സംരംഭത്തില്‍ രണ്ട് പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അബൂദബി എമിറേറ്റിലെ പൊതുമേഖലാ ജീവനക്കാരുടെ ശാരീരികക്ഷമതക്കായി രൂപകല്‍പ്പന ചെയ്ത ശാരീരികക്ഷമതാ പ്രോഗ്രാമായ ഷോപ്പ് ഫിറ്റ്, ഗെറ്റ് ഫിറ്റ് സീനിയര്‍ സിറ്റിസണ്‍ എന്നിവയാണവ. കായികരംഗത്തും മറ്റ് സജീവ വിനോദങ്ങളിലും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് അബൂദബിയിലെ ആരോഗ്യകരവും ചലനാത്മകവുമായ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ നയത്തിന്റെ സ്തംഭങ്ങള്‍ കൈവരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
നവംബര്‍ 10 മുതല്‍ 30 വരെ 21 ദിവസങ്ങളിലാണ് ഗെറ്റ് ഫിറ്റ് അബൂദബി കാമ്പയിന്‍ നടക്കുക. ആളുകളുടെ ജീവിതത്തില്‍ സജീവവും ആരോഗ്യകരവുമായ ഒരു ജീവിതരീതി ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മാളുകള്‍ അടിസ്ഥാനമാക്കി ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പ്രമോഷനുകള്‍, വിനോദ പരിപാടികള്‍ എന്നിവ അവതരിപ്പിക്കും സാമൂഹിക വികസന വകുപ്പ് അറിയിച്ചു. അബൂദബി എമിറേറ്റിനായി മാത്രമായി വികസിപ്പിച്ചെടുത്ത ഈ കാമ്പയിന്‍ അബൂദബി എമിറേറ്റിലുടനീളമുള്ള പ്രധാന ഷോപ്പിംഗ് മാളുകള്‍ ആതിഥേയത്വം വഹിക്കും. മാള്‍ സന്ദര്‍ശകരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ശക്തമായതും സന്തുഷ്ടമായതുമായ ആരോഗ്യം കെട്ടിപ്പടുക്കുന്നതിനും ഇത് കൂടുതല്‍ സഹായിക്കുന്നു.
ഈ വര്‍ഷാവസാനം, സാമൂഹിക വികസന വകുപ്പ് ഗെറ്റ് ഫിറ്റ് സീനിയര്‍ സിറ്റിസണ്‍സ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും. രണ്ട് കാമ്പയിനുകളും വ്യത്യസ്ത പ്രായ വിഭാഗങ്ങളെ ലക്ഷ്യമാക്കുകയും ഇടപഴകുകയും ചെയ്യും. കൂടുതല്‍ ശക്തവും ആരോഗ്യകരവും സന്തോഷകരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ സംഭാവന ചെയ്യാന്‍ കാമ്പയിന്‍ പ്രോത്സാഹം നല്‍കുന്നതായി സാമൂഹിക വികസന വകുപ്പ് അറിയിച്ചു.