കോഴിക്കോട് യുവതിയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

Posted on: November 11, 2019 10:52 pm | Last updated: November 11, 2019 at 10:52 pm

കോഴിക്കോട്: കുന്ദമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഗിലേഷിന്റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകന്‍ റൂസ് വിജിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകീട്ട് ആറുമണിയോടെ മരണവീട്ടില്‍ പോയ ഭര്‍ത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോള്‍ നിജിനയെയും മകനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017ലാണ് രഗിലേഷിന്റേയും നിജിന്റേയും വിവാഹം കഴിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം നാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടക്കും.