മലപ്പുറം മീലാദ് റാലി 16ലേക്ക് മാറ്റി

Posted on: November 9, 2019 5:34 pm | Last updated: November 9, 2019 at 5:34 pm


മലപ്പുറം: അയോധ്യ സംബന്ധമായ സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തിൽ ഇന്ന് ശനിയാഴ്ച നടക്കേണ്ടിയിരുന്ന നബിദിന സന്ദേശ റാലി നവംബർ 16 ശനിയാഴ്ചയിലേക്ക് മാറ്റി വെച്ചു. പതിനായിരങ്ങൾ സംബന്ധിക്കുന്ന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന മലപ്പുറം എസ്പിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിയുടെ അന്തസ്സത്ത ഉൾക്കൊള്ളണമെന്നും നമ്മുടെ മാതൃ രാജ്യത്തിന്റെ ഒരുമയും സമാധാനവും ഉയർത്തിപ്പിടിക്കുന്ന ഉത്തമ പൗരന്മാരെന്ന നിലയിൽ വിവേകത്തോടെ കാര്യങ്ങളെ വിലയിരുത്തണമെന്നും കേരള മുസ്്ലിം ജമാഅത്ത് ജന. സെക്രട്ടറിയും മഅ്ദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്്റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ സന്ദേശത്തിൽ ഉണർത്തി.

മഹല്ലുകളിലും മദ്റസകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും നടക്കുന്ന നബിദിന പരിപാടികളിൽ നമ്മുടെ രാഷ്്ട്രത്തിന്റെ അഖണ്ഡതയെക്കുറിച്ചും വിവിധ സമൂഹങ്ങൾക്കിടയിലുണ്ടാവേണ്ട ഐക്യത്തെപ്പറ്റിയും പ്രവാച സന്ദേശത്തിന്റെ വെളിച്ചത്തിൽ ഊന്നിപ്പറയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.