Connect with us

National

അലഹബാദ് ഹൈക്കോടതി വിധി തെറ്റെന്ന് സുപ്രീ്ം കോടതി; നിര്‍മോഹി അഖാഡയുടെ അവകാശവാദങ്ങള്‍ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി തര്‍ക്കഭൂമി കേസില്‍ അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസില്‍ കക്ഷിയായ നിര്‍മോഹി അഖാഡയുടെ അവകാശവാദങ്ങള്‍ തള്ളുകയും ചെയ്തു.2010ലാണ് അലഹബാദ് ഹൈക്കോടതി തര്‍ക്കപ്രദേശം കേസില്‍ കക്ഷിയായവര്‍ക്കായി മൂന്നായി വിഭജിച്ച് നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെയാണ് കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് അലഹബാദ് ഹൈക്കോടതി വിധി 2011 ല്‍ സുപ്രീം കോടതി മരവിപ്പിച്ചു.നിര്‍മോഹി അഖാഡ, രാം ലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക്തര്‍ക്കഭൂമി തുല്യമായി വീതിക്കണമെന്നായിരുന്നു.അലഹഹബാദ് ഹൈക്കോടതിവിധിച്ചത്. എന്നാല്‍ നിര്‍മോഹി അഖാഡയുടെ അവകാശവാദങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അചാരപരമായോ താന്ത്രികപരമോ ആയ അവകാശങ്ങള്‍ ഭൂമിക്കു മേല്‍ നിര്‍മോഹി അഖാഡക്ക് ഇല്ല. അതേസമയം നിര്‍മോഹി അഖാഡയ്ക്ക് രാമക്ഷേത്ര നടത്തിപ്പില്‍ പങ്കാളിത്തം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

നിര്‍മോഹി അഖാഡയുടെ വാദം തള്ളിയതോടെ സുന്നി വഖഫ് ബോര്‍ഡും രാം ലല്ലയും മാത്രമായി കേസിലെ കക്ഷികള്‍