ബാബരി ഭൂമി തര്‍ക്ക കേസ് വിധി: സുന്നി വഖഫ് ബോര്‍ഡും ആര്‍ എസ് എസും വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നു

Posted on: November 9, 2019 11:53 am | Last updated: November 9, 2019 at 2:03 pm

ന്യൂഡല്‍ഹി: ബാബരി തര്‍ക്കഭൂമി കേസില്‍വിധി പ്രസ്താവത്തിന് പിറകെ സുന്നി വഖഫ് ബോര്‍ഡും ആര്‍ എസ് എസും വി എച്ച് പിയും വാര്‍ത്ത സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നു. വിധി സംബന്ധിച്ച നിലപാട് പ്രഖ്യാപനത്തിനായാണ് സംഘടനകള്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്.

കേസിലെ കക്ഷികളിലൊരാളായ സുന്നി വഖഫ് ബോര്‍ഡ് 11 മണിക്കാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് ഉച്ചയ്ക്ക് 1 മണിക്കും വിശ്വ ഹിന്ദു പരിഷത്ത് ഉച്ചയ്ക്ക് 2.30 നും വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്. വിധിക്ക് പിറകെ ഈ സംഘടനകളുടെ പ്രതികരണങ്ങളും രാജ്യം ഉറ്റു നോക്കുകയാണ്.