കായികമേളക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ഥിക്ക് പരുക്ക്

Posted on: November 8, 2019 3:57 pm | Last updated: November 8, 2019 at 3:57 pm

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായികളമേളക്കിടെ ഹാമര്‍ പൊട്ടി വിദ്യാര്‍ഥിയുടെ കൈ വിരലുകള്‍ക്ക് പരുക്കേറ്റു.അരക്കിണര്‍ സ്വദേശിയും മീഞ്ചന്ത ആര്‍ കെ മിഷന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ മുഹമ്മദ് നിഷാനാണ് അപകടം പറ്റിയത്.
ഹാമര്‍ എറിയുന്നതിനിടെ ബാലന്‍സ്തെറ്റി വീഴുകയായിരുന്നുവെന്ന് നിഷാന്‍ പറഞ്ഞു.അതേ സമയം അഞ്ച് കിലോ ഹാമറിന് പകരം ഏഴര കിലോ ഹാമര്‍ നല്‍കിയതാണ് അപകടകാരണമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

വീഴ്ചയ്ക്കിടെ നിലത്തേക്ക് കൈകുത്തി വീണതിനാല്‍ വിരലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.