Connect with us

National

കെ പി എല്ലിലെ ഒത്തുകളി: രണ്ട് താരങ്ങള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക പ്രീമിയര്‍ ലീഗി (കെ പി എല്‍) ലെ ഒത്തുകളി സംഭവത്തില്‍ രണ്ട് താരങ്ങള്‍ കൂടി അറസ്റ്റില്‍. ബെല്ലാരി ടസ്‌കേഴ്സ് നായകനും വിക്കറ്റ് കീപ്പറുമായ സി എം ഗൗതം, സഹതാരം അബ്റാര്‍ ഗാസി എന്നിവരെയാണ് കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2019-ല്‍ നടന്ന കെ പി എല്ലില്‍ ബെല്ലാരി ടസ്‌കേഴ്സും ഹുബ്ബാളിയും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ 20 ലക്ഷം രൂപ വാങ്ങി ഇരുവരും ഇന്നിംഗ്‌സ് വേഗത കുറച്ച് കളിച്ചുവെന്നാണ് ആരോപണം. ബെംഗളൂരു ടീമിനെതിരെ
ഒത്തുകളി നടത്തിയതായും ആരോപണമുണ്ട്. മുമ്പ് കര്‍ണാടകയുടെ രഞ്ജി ടീം താരമായിരുന്നു ഇരുവരും. നിലവില്‍ ഗൗതം ഗോവക്കു വേണ്ടിയും ഗാസി മിസോറാമിന് വേണ്ടിയുമാണ് കളിക്കുന്നത്.

നേരത്തെ ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബൗളിംഗ് പരിശീലകന്‍ വിനു പ്രസാദ്, ബാറ്റ്സ്മാന്മാരായ വിശ്വനാഥ്, നിഷാന്ത് സിംഗ് ശെഖാവത് എന്നിവരെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് സീസണില്‍ കെ പി എല്ലില്‍ നടന്ന ഒത്തുകളി അന്വേഷിക്കുന്നത് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ്.

Latest