Connect with us

National

സവാള വില കുതിക്കുന്നു; ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവു വരുത്താന്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സവാള വില കുത്തനെ ഉയര്‍ന്നതോടെ മറ്റ് രാജ്യങ്ങളില്‍നിന്നും സവാള ഇറക്കുമതി ചെയ്യാന്‍ തീരുമാനം. ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രാതിനിധ്യമുള്ള കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. . സവാള വില നിയന്ത്രിക്കാനും ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി നിയന്ത്രണത്തില്‍ ഇളവു വരുത്തി ഇറക്കുമതി വര്‍ധിപ്പിക്കാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്.

ഡല്‍ഹി ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ സവാള വില കിലോയ്ക്ക് 100 രൂപയിലധികമാണ്.
മധ്യപ്രദേശിലെ ഭോപാലില്‍ 80 രൂപയാണ് .ഇത് 120 രൂപ വരെ ഉയരുമെന്ന് ആശങ്കയുണ്ട്.. ഒഡീഷയിലും മുംബൈയിലും വില 70 രൂപയിലെത്തി. ചെന്നൈയില്‍ കിലോയ്ക്ക് 90 രൂപയാണ് വില.മഹാരാഷ്ട്രയിലെ സവാളക്കൃഷി മേഖലകളില്‍ കാലം തെറ്റിയുള്ള മഴമൂലം വിള നശിച്ചതാണ് വില ഇത്രയും ഉയരാനുള്ള കാരണം. 54 ലക്ഷം ഹെക്ടര്‍ വിളയാണ് നശിച്ചത്.

Latest