കാലാവധി കഴിഞ്ഞ 64 ടണ്‍ ഇറച്ചിയും ചീസും പിടിച്ചെടുത്ത് നശിപ്പിച്ചു

Posted on: November 5, 2019 10:47 pm | Last updated: November 5, 2019 at 10:47 pm

മക്ക :വ്യാജ കാലാവധി തീയതി പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച 64 ടണ്‍ ഇറച്ചിയും ചീസും പിടിച്ചെടുത്ത് നശിപ്പിച്ചു.മക്ക വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇറച്ചിയും ചീസും പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞവ വില്‍പ്പനക്കായി പ്രത്യേക പാക്കുകളിലാക്കി വില്‍പന നടത്താനുള്ള ശ്രമമാണ് വാണിജ്യ മന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്.നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും സ്ഥാപനം പൂട്ടി സീല്‍ വെക്കുകയും ചെയ്തിട്ടുണ്ട്