അമൃത് മിഷനിൽ കരാർ നിയമനം

Posted on: November 5, 2019 5:36 pm | Last updated: November 5, 2019 at 5:36 pm

സംസ്ഥാന സർക്കാർ, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് മിഷനിലേക്ക് ഐ ടി കം മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ എക്സ്പർട്ട് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബി ഇ/ ബി ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ ടി/ ഇ സി). അല്ലെങ്കിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്/ എം സി എ. വെബ്‌സൈറ്റിൽ നൽകിയ മാതൃകയിൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.

ഉദ്യോഗാർഥികൾ അപേക്ഷയുടെ പകർപ്പ് രേഖകൾ സഹിതം The Mission Director, State Mission Management Unit AMRUT, T C 25/801(11), 4th Floor, Meenakshi Plaza, Artech Building, Opp. Govt. Hospital for Women & Children, Thycaud.P.O., Thiruvananthapuram, 695014 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി നവംബർ എട്ട്. വിശദ വിവരങ്ങൾക്ക് www.amrutkerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.