ചാമ്പ്യൻസ് ലീഗ് ബാഴ്‌സ, ലിവർപൂൾ ഇന്ന് കളത്തിൽ

Posted on: November 5, 2019 5:09 pm | Last updated: November 5, 2019 at 5:09 pm


മാഡ്രിഡ് | ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ വന്പന്മാരായ ബാഴ്‌സലോണ, ലിവർപൂൾ, നാപ്പോളി, വലൻസിയ ടീമുകൾ ഇന്ന് കളത്തിൽ. ബാഴ്‌സലോണക്ക് സ്ലാവിയ പ്രാഹയും ലിവർപൂളിന് ജെങ്കുമാണ് എതിരാളികൾ. വലൻസിയ ലില്ലെയെയും നാപ്പോളി റെഡ്ബുളിനെയും ലിയോൺ ബെൻഫിക്കയെയും സെനിത് ലെപ്ഷിഗിനെയും നേരിടും.

ഗ്രൂപ്പ് എഫിൽ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബാഴ്‌സ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും അക്കൗണ്ടിലുള്ള ബാഴ്‌സ ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. ബൊറുസിയ ഡോട്മുണ്ടിനോട് ഗോൾരഹിത സമനിലയോടെ തുടങ്ങിയ ബാഴ്‌സ അടുത്ത രണ്ട് മത്സരങ്ങളിൽ ഇന്റർമിലാനെയും സ്ലാവിയ പ്രാഹയെയും 2-1 മാർജിനിൽ തോൽപ്പിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
അതേസമയം, സ്പാനിഷ് ലീഗിൽ ഒന്നാമതെങ്കിലും കഴിഞ്ഞ മത്സരത്തിൽ ലെവാന്റെക്കെതിരെ വഴങ്ങിയ കനത്ത തോൽവി സമ്മാനിച്ച ആഘാതം ചില്ലറയല്ല. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു തോൽവി. പരുക്കേറ്റ സെന്റർബാക്ക് സാമുവൽ ഉംറ്റിറ്റിയും സ്‌ട്രൈക്കർ ലൂയി സുവാരസും കളിക്കാത്തത് കറ്റാലന്മാർക്ക് തിരിച്ചടിയാണ്.

അതേസമയം, ആദ്യ ജയമാണ് സ്ലാവിയയുടെ ലക്ഷ്യം. മൂന്ന് മത്സരങ്ങളിൽ ഒരു സമനിലയും രണ്ട് തോൽവിയുമാണ് അവരുടെ അക്കൗണ്ടിലുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നുന്ന പ്രകടനം തുടരുന്ന ലിവർപൂളിന് ഹോം മത്സരത്തിൽ ബെൽജിയം ക്ലബായ ജെങ്കിനെ മറികടക്കുക അത്ര കഠിനമാകില്ല.
ഇപി എല്ലിൽ പതിനൊന്നിൽ പത്ത് ജയവും ഒരു സമനിലയമുടക്കം അവർ ഒന്നാമതാണ്. പ്രീമിയർ ലീഗിൽ ഗ്രൂപ്പ് എഫിൽ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയമടക്കം ആറ് പോയിന്റുമായി രണ്ടാമതുണ്ട്. ഏഴ് പോയിന്റുള്ള നാപ്പോളിയാണ് ഒന്നാമത്. ലീഗിൽ ജങ്കിന് ഒരു സമനില മാത്രമാണ് ആശ്വസിക്കാനുള്ളത്. ജെങ്കിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ ലിവർപൂൾ 4-1ന്റെ ജയം സ്വന്തമാക്കിയിരുന്നു.

ബാഴ്സ ടീം:

Goalkeepers: 1. Marc-André ter Stegen, 13. Neto Defenders: 2. Nélson Semedo, 3. Gerard Piqué, 15. Clément Lenglet, 18. Jordi Alba, 23. Samuel Umtiti Midfielders: 4. Ivan Rakitic, 5. Sergio Busquets, 19. Carles Aleñá, 20. Sergi Roberto, 21. Frenkie De Jong, 22. Arturo Vidal Forwards: 10. Lionel Messi, 11. Ousmane Dembélé, 17. Antoine Griezmann, 27. Carles Pérez, 31. Ansu Fati