വാളയാര്‍: കേസന്വേഷണം സി പി എം അട്ടിമറിക്കുകയാണെന്ന് കെ സി വേണുഗോപാല്‍

Posted on: November 4, 2019 2:38 pm | Last updated: November 4, 2019 at 2:38 pm

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി പി എം അട്ടിമറിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട്. പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ വ്യക്തിയെ സി ഡബ്ല്യു സി ചെയര്‍മാനാക്കിയ നടപടിയും അന്വേഷിക്കണം.

കേസന്വേഷണം സി ബി ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് കോട്ടമൈതാനത്ത് നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 250ഓളം പേരാണ് ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന്റെ സമാപന സമ്മേളനം വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും.