Connect with us

National

ഡല്‍ഹിയിലെ വായു മലിനീകരണം: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| വായു മലിനീകരണത്തെത്തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ താളം തെറ്റുന്നു. .പുകമഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ കാഴ്ചപരിമിതി മൂലം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുകമഞ്ഞ് പൂര്‍ണമായി മാറാന്‍ അഞ്ചുദിവസം കൂടി എടുക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേ സമയം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സംവദിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലേയും അന്തരീക്ഷ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയെ ചുമതലപ്പെടുത്തി. അന്തരീക്ഷ മലിനീകരണം അപകടകരമായ അവസ്ഥയിലെത്തിയതിനെത്തുടര്‍ന്ന് ഇതാദ്യമായാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടുന്നത്.

വായുനിലവാര സൂചികയിലെ 050 വരെയാണ് ഏറ്റവും നല്ല അവസ്ഥ. ഇന്ന് ഡല്‍ഹിയിലെ മിക്ക നിരീക്ഷണ നിലയങ്ങളിലും വായുനിലവാരം അതീവ ഗുരുതരമായാണു രേഖപ്പടുത്തിയിരക്കുന്നത്. സൂചികയിലെ ശരാശരി 450 ആയിരിക്കെ രാവിലെ ഒന്‍പതിന് രേഖപ്പെടുത്തിയ വായു നിലവാരം 473 ആണ്. ഐടിഒ, ആനന്ദ് വിഹാര്‍, ആര്‍കെ പുരം എന്നിവിടങ്ങളില്‍ യഥാക്രമം 488, 483,457 എന്നീ നിലയിലാണ് വായു നിലവാര സൂചിക. പുകമഞ്ഞില്‍ മുങ്ങിയ നഗരത്തിലെ കാഴ്ചപരിധിയും കുറഞ്ഞു.