Connect with us

National

മേഘാലയില്‍ തങ്ങാന്‍ പ്രത്യേക രജിസ്‌ട്രേഷൻ വരുന്നു

Published

|

Last Updated

ഷിംല്ലോംഗ് | മേഘാലയിലേക്ക് പോകുന്നവർ ജാഗ്രതൈ. നിങ്ങൾ 24 മണിക്കൂറിലധികം അവിടെ കഴിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രത്യേക രജിസ്ട്രേഷൻ നടത്തേണ്ടി വരും. ഗോത്ര വർഗക്കാരുടെ താത്പര്യം സംരക്ഷിക്കാനണത്രേ ഇത്.

മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ആക്ടിലെ പുതിയ ഭേദഗതി പ്രകാരമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പുതിയ തീരുമാനത്തിന്റെ ഭാഗമായി എം ആർ ആർ എസ് എയിൽ ഭേദഗതി അടുത്ത സഭാ സമ്മേളനത്തിൽ കൊണ്ടുവരും. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെ 2016ലാണ് എം ആർ ആർ എസ് എ നിലവിൽ വന്നത്.

മേഘാലയയിൽ 24 മണിക്കൂറിലധികം താമസിക്കാൻ ഉദ്ദേശിക്കുന്ന, മേഘാലയക്കാരല്ലാത്തവർ സർക്കാറിന് രേഖകൾ സമർപ്പിക്കണം. മേഘാലയ സ്വദേശികളുടെയും സർക്കാറിന്റെയും താത്പര്യം പരിഗണിച്ചാണിതെന്നും ഉപ മുഖ്യമന്ത്രി പ്രിസ്‌ടോൺ ടിൻസോംഗ് പറഞ്ഞു.

കേന്ദ്ര, സംസ്ഥാന, ജില്ലാ കൗൺസിൽ ജീവനക്കാരെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥിരം താമസക്കാർ ഒട്ടും ഭയപ്പെടേണ്ടതില്ല. അത് ആദിവാസികളായാലും അല്ലെങ്കിലും. വിനോദസഞ്ചാരത്തിനും തൊഴിലാളികളായും ബിസിനസ്സ് ആവശ്യത്തിനും മറ്റും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ ആക്ട്. ഇപ്പോൾ ഓർഡിനൻസാണ് ഉള്ളത്.
അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം പാസ്സാക്കും. രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധസംഘടനകളോടും അടക്കമുള്ളവരോട് അഭിപ്രായം ചോദിച്ചതിനു ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest