Connect with us

National

വിഷ പുക: ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സ്‌കൂളുകള്‍ പൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തെ തുടര്‍ന്ന് നഗരത്തില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മലിനീകരണ നിയന്ത്രണ സമിതിയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ ചൊവ്വാഴ്ച വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കുട്ടികള്‍ വിഷപുക ശ്വസിക്കുന്നത് തടയാന്‍ നവംബര്‍ 5 വരെ എല്ലാ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളും കായിക ഇനങ്ങളും നിര്‍ത്തത്തിവെക്കാനും തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ചൊവ്വാഴ്ച വരെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. മേഖലയിലെ മലിനീകരണ തോത് വ്യാഴാഴ്ച രാത്രി അതീവ ഗുരുതരമായ സ്ഥിതിയില്‍ എത്തിയിരുന്നു. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് മലിനീകരണ തോത് ഇത്രയും രൂക്ഷമായ സ്ഥിതിയില്‍ എത്തുന്നത്.

48 മണിക്കൂറിലധികം വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തില്‍ തുടരുകയാണെങ്കില്‍, ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ പ്രകാരം അടിയന്തിര നടപടികളായ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം, ട്രക്കുകളുടെ പ്രവേശനം നിരോധിക്കുക തുടങ്ങിയ നടപടികളിലേക്ക് പോകേണ്ടിവരുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

Latest