Connect with us

Ongoing News

ഐ എന്‍ എക്‌സ് മീഡിയ കേസ്: ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ചിദംബരത്തെ തിഹാര്‍ ജയിലില്‍ തിരികെ പ്രവേശിപ്പിക്കും. ഒരു ദിവസം കൂടി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന ഇ ഡി ആവശ്യം കോടതി തള്ളി.

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന ചിദംബരത്തിന്റെ ഹരജി ഡല്‍ഹി കോടതി വ്യാഴാഴ്ച പരിഗണിക്കും. ജയിലില്‍ അദ്ദേഹത്തിന് പ്രത്യേക സെല്ലും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും മരുന്നുകളും അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Latest