Connect with us

Kerala

വാളയാര്‍ കേസ് : സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കേസില്‍ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയില്‍ തന്നെ കണ്ട മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനും പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി നിയമിക്കാനും ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു

---- facebook comment plugin here -----

Latest