Connect with us

Kerala

വാറ്റ് കുടിശ്ശികയുടെ പേരിലുള്ള ചൂഷണം: സമരം ശക്തമാക്കുമെന്ന് വ്യാപാരികള്‍

Published

|

Last Updated

തിരുവനന്തപുരം: വാറ്റ് കുടിശ്ശികയുടെ പേരിലുള്ള ചൂഷണത്തിനെതിരെ സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം പുരോഗമിക്കുന്നു. ഇന്ന് ധനകാര്യമന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ വിഷയത്തില്‍ ഒരു തീരുമാനമായില്ലെങ്കില്‍ നികുതി ബഹിഷ്‌ക്കരിക്കുന്നതടക്കമുള്ള നടപടികള്‍ ആലോചിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. വാറ്റിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ കുറേ വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയാണ് ഉള്ളത്. അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നതായും വ്യാപാര വ്യവസായ ഏകോപന സമിതി പറഞ്ഞു.

28 ലക്ഷം രൂപ ജി എസ് ടി കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് വില്‍പ്പന നികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഇന്നലെ റബ്ബര്‍ വ്യാപാരി തണ്ണിത്തോട് സ്വദേശി മത്തായി ഡാനിയേല്‍ ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രയും തുക മത്തായി ഡാനിയേലിന് അടയ്ക്കാന്‍ കഴിയില്ലായിരുന്നുവെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് മത്തായി ഡാനിയേല്‍ ആത്മഹത്യചെയ്യതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

 

Latest