Connect with us

Ongoing News

ഗോകുലം പൊരുതി വീണു, അബഹാനി ഫൈനലില്‍

Published

|

Last Updated

ധാക്ക: ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബ് കപ്പില്‍ ഗോകുലം കേരള എഫ് സിയുടെ പോരാട്ടം സെമിഫൈനലില്‍ അവസാനിച്ചു.

ആവേശകരമായ പോരില്‍ ബംഗ്ലാദേശ് ടീമായ ചറ്റോഗ്രാം അബഹാനി എക്‌സ്ട്രാ ടൈമില്‍ ജയം സ്വന്തമാക്കി (3-2). ഐവറികോസ്റ്റ് മിഡ്ഫീല്‍ഡര്‍ ജീന്‍ ചാള്‍സ് ദിദിയര്‍ നേടിയ രണ്ട് ഗോളുകളാണ് മത്സരഗതി മാറ്റിമറിച്ചത്.
രണ്ട് തവണ ലീഡ് നേടിയ ഗോകുലത്തെ പിറകിലാക്കിയത് ഐവറികോസ്റ്റ് താരത്തിന്റെ ഗോളടിയാണ്. അധിക സമയത്ത് നൈജീരിയന്‍ സ്‌ട്രൈക്കര്‍ ചിനേദു മാത്യുവാണ് വിജയഗോള്‍ നേടിയത്. മൂന്ന് എഡിഷനുകളിലായി ഇത് മൂന്നാം തവണയാണ് അബഹാനി ഫൈനലില്‍ പ്രവേശിക്കുന്നത്.

ആദ്യ പകുതിയില്‍ കിസെകയാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ കിസെകയുടെ അഞ്ചാം ഗോളായിരുന്നു ഇത്.

ടോപ് സ്‌കോറര്‍ സ്ഥാനവും കിസെകക്കാണ് നിലവില്‍. ഇരുപത്തൊമ്പതാം മിനുട്ടിലായിരുന്നു ഗോള്‍. നാല്‍പ്പത്താറാം മിനുട്ടില്‍ ദിദിയര്‍ സമനില നേടി.
രണ്ടാം പകുതിയില്‍ ജോസഫ് മാത്യുവിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. തൊണ്ണൂറാം മിനുട്ടില്‍ അബഹാനി സമനില കണ്ടെത്തി. നൂറ്റിനാലാം മിനുട്ടിലാണ് അബഹാനിയുടെ ജയം ഉറപ്പാക്കിയ നൈജീരിയന്‍ ഗോള്‍ പിറന്നത്.

Latest