Connect with us

Kerala

അഴീക്കോട് മത്സ്യബന്ധന ബോട്ട് മുങ്ങി ആലപ്പുഴ സ്വദേശി മരിച്ചു

Published

|

Last Updated

പ്രതീകാത്മക ചിത്രം

അഴീക്കോട് : അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. മൃതദേഹം പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ സീ കിംഗ് എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

---- facebook comment plugin here -----

Latest