Connect with us

Kerala

LIVE: ആദ്യസൂചനകളില്‍ യുഡിഎഫിന് മേല്‍ക്കൈ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് മേൽക്കെ. ആദ്യ ഫലസൂചനകൾ പ്രകാരം മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും എന്ന നിലയിലാണ് ലീഡ് ചെയ്യുന്നത്.

LIVE UPDATES:

 


രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം തപാൽ ബാലറ്റുകൾ എണ്ണിയ ശേഷം ഇ വി എമ്മിലെ വോട്ടുകൾ എണ്ണാൻ തുടങ്ങി. മുഴുവൻ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വി വി പാറ്റ് സ്ലിപ്പുകൾ എണ്ണും. വി വി പാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് പ്രത്യേക സി സി ടി വി നിരീക്ഷണത്തിലായിരിക്കും. കൂടാതെ ഇവ എണ്ണുന്നത് പൂർണമായി വീഡിയോയിൽ പകർത്തും.

പത്ത് മണിയോടെ ഫലസൂചനകൾ അറിയാം. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകീട്ടോടെ നടത്തും. മഞ്ചേശ്വരത്ത് ഗവ. എച്ച് എസ് പൈവളിഗെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളജ്, അരൂരിൽ എൻ എസ് എസ് കോളജ് പള്ളിപ്പുറം ചേർത്തല, കോന്നിയിൽ അമൃത വി എച്ച് എസ് എസ് എലിയറയ്ക്കൽ, വട്ടിയൂർക്കാവിൽ സെന്റ്മേരീസ് എച്ച് എസ് എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. അർധസൈനിക വിഭാഗങ്ങളുടെ സുരക്ഷാ ചുമതലയിൽ സ്‌ട്രോംഗ് റൂമിൽ അതീവ സുരക്ഷയോടെയാണ് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളും സി സി ടി വി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങൾക്ക് പുറമേ പതിനാറ് സംസ്ഥാനങ്ങളിലെ 46 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും ഇന്നറിയാം.