ജോളിയുടെ സീരിയല്‍ ബന്ധങ്ങള്‍… #അടിവര Ep-7

Posted on: October 23, 2019 6:01 pm | Last updated: October 23, 2019 at 6:01 pm

സ്ത്രീകള്‍ ലോല മാനസ്‌കരാണെന്നാണ് പൊതുവേ പറയപ്പെടാറുള്ളത്. ചെറിയ കുറ്റകൃത്യങ്ങളല്ലാതെ കൊടും ക്രൂരതകള്‍ കാണിക്കാന്‍ സ്ത്രീകള്‍ക്കാകില്ലെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ സമീപ കാലത്ത് നടന്ന പല കുപ്രസിദ്ധ കൊലകളുടെയും തട്ടിപ്പുകളുടെയുമെല്ലാം പിന്നില്‍ സ്ത്രീകളാണ്. രാജ്യത്ത് സ്ത്രീ കുറ്റവാളികളുടെ എണ്ണമിപ്പോള്‍ പൂര്‍വോപരി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എന്താണ് ഈ മാറ്റത്തിനു കാരണം? അവര്‍ കൊലയാളികളും ക്രൂര മാനസരുമായി മാറുന്നത് എന്തുകൊണ്ടാണ്?