Connect with us

Eranakulam

അതിശക്തമായ മഴ; എറണാകുളത്ത് പോളിംഗ് ബൂത്തില്‍ വെള്ളം കയറി

Published

|

Last Updated

എറണാകുളം: മഴയില്‍ മുങ്ങിയ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മഴ പോളിംഗിനെ ബാധിക്കുമെന്ന് ആശങ്ക. ജില്ലയില്‍ ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. വെള്ളം കയറിയതിനാല്‍ അയ്യപ്പന്‍കാവിലെ ബൂത്തില്‍  പോളിംഗ് തടസപ്പെട്ടു. രണ്ട് സ്കൂളുകളിലായുള്ള ആറ് ബൂത്തുകളില്‍ കനത്ത മഴയും വെള്ളക്കെട്ടും കാരണം പോളിംഗ് നിര്‍ത്തിവച്ചു. റോഡുകള്‍ വെള്ളത്തിലായി. വൈദ്യുതി നിലച്ചതിനാല്‍ പല ബൂത്തുകളും ഇരുട്ടിലാണ്. വെള്ളം കയറിയ ബൂത്തുകളില്‍ ഫയര്‍ഫോഴ്‌സെത്തി ആളുകളെ മാറ്റി പാര്‍പ്പിച്ചു വരികയാണ്.

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലും ട്രാക്കിലും വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് തുടരാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും കമ്മീഷനെ കാര്യങ്ങള്‍ അറിയിക്കുന്നുണ്ടെന്നും കലക്ടര്‍ എസ് സുഹാസ് അറിയിച്ചു.

 

Latest