Connect with us

National

സ്വർണത്തിന് പകരം വാളുകൾ വാങ്ങണമെന്ന് ബി ജെ പി നേതാവ്

Published

|

Last Updated

ലക്‌നോ: സ്വർണത്തിനും വെള്ളിക്കും പകരം ഈ ആഘോഷവേളയിൽ ഇരുന്പുവാളുകൾ വാങ്ങണമെന്ന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ആഹ്വാനം ചെയ്ത് യു പിയിലെ ബി ജെ പി നേതാവ് ഗജ്‌രാജ് രണ. അയോധ്യാ കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ദയൂബന്ത് നഗരത്തിലെ ബി ജെ പി അധ്യക്ഷൻ കൂടിയായ ഗജ്‌രാജിന്റെ ആഹ്വാനം.
രാമക്ഷേത്രം പണിയണമെന്നാകും സുപ്രീം കോടതി വിധിയെന്ന ആത്മവിശ്വാസമുണ്ട് ഞങ്ങൾക്ക്. വിധി തീർച്ചയായും ഈ അന്തരീക്ഷത്തെ അലങ്കോലപ്പെടുത്തും. അതിനു വേണ്ടി സ്വർണത്തിനും വെള്ളിക്കും പകരം ആയുധങ്ങൾ വാങ്ങി സൂക്ഷിക്കണം. ആ സമയത്ത് നമുക്ക് ഈ ആയുധങ്ങൾ ആവശ്യമാകുമെന്നുറപ്പാണ്- സമൂഹ മാധ്യമങ്ങളിൽ വൈറലായ ഗജ്‌രാജിന്റെ പരാമർശം ഇങ്ങനെ പോകുന്നു. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതോടെ രാമ ദർശനം നടത്താമല്ലോ എന്നും രണ കൂട്ടിച്ചേർത്തു.
ആയുധം വാങ്ങാനുള്ള ആഹ്വാനം സംബന്ധിച്ച് വാർത്താ ലേഖകർ പിന്നീട് ചോദിച്ചപ്പോഴും ബി ജെ പി നേതാവ് നിലപാട് ആവർത്തിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണെന്നും സ്വയം പ്രതിരോധിക്കേണ്ടിവരുമെന്നും ഗജ്‌രാജ് പറഞ്ഞു.

Latest