Connect with us

Kerala

ഉപതിരഞ്ഞെടുപ്പ്: നാടിളക്കി കൊട്ടിക്കലാശം; തിങ്കളാഴ്ച ജനം ബൂത്തിലേക്ക്

Published

|

Last Updated

ഫയൽ ചിത്രം

തിരുവനനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാനിരിക്കെ മണ്ഡലങ്ങളില്‍ നാടിളക്കിയുള്ള ആവേശം.  വിവിധ മുന്നണിളുടെ പതാകകളുമേന്തി നിരവധി പ്രവര്‍ത്തകരാണ് അഞ്ച് മണ്ഡലങ്ങളിലേയും പ്രധാന നഗരങ്ങളില്‍ കൊട്ടിക്കലാശത്തിനായി എത്തിയത്. രാഷ്ട്രീയ നേതാക്കളൊന്നിച്ചിറങ്ങിയ അവസാന പ്രചാരണങ്ങളില്‍ റോഡ്‌ഷോയില്‍ പങ്കെടുക്കുന്നതിനായി സിനിമാ താരങ്ങളടക്കമുള്ള താരപ്രചാരകരുമുണ്ട്.

മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ ഈ മാസം 21നാണ് വോട്ടെടുപ്പ്. അഞ്ചിടത്തും വികസനവും ഒപ്പം രാഷ്ട്രീയവും തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.

ഭരണത്തിലിരിക്കുന്ന കക്ഷികള്‍ പ്രതിരോധത്തിലാകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായാണ് ഇത്തവണ തിരഞ്ഞെടുപ്പ്. അവസാനം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയം നേടിയ ഭരണപക്ഷം ഏറെ ആത്മ വിശ്വാസത്തോടെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെയും നേരിടുന്നത്. ഒരു മാസം മുമ്പ് നടന്ന പാലാ ഉപതിരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ കാലമായി എതിര്‍ഭാഗം കൈവശം വെച്ച മണ്ഡലം പിടിച്ചെടുത്തുവെന്നതാണ് ഭരണകക്ഷിക്ക് ഏറെ ആത്മ വിശ്വാസം നല്‍കുന്നത്. പൂര്‍ണപരാജയമേറ്റു വാങ്ങിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനും ഭരണപക്ഷത്തിനുമെതിരെ കൂടുതല്‍ വെല്ലുവിളികളില്ലെന്നതും അനുകൂല ഘടകമാണ്. ഒപ്പം സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി ഉയര്‍ന്നു വന്നുവെന്നതും ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഭരണപക്ഷം.

നിലവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് ഭരണ പക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. കൂടുതലായി ഒരു മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റിയാല്‍ പോലും അത് വലിയ വിജയമെന്നാണ് ഭരണ പക്ഷ ക്യാമ്പിന്റെ വിലയിരുത്തല്‍.

അതേ സമയംകഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്് ശബരിമല പോലുള്ള പ്രത്യക്ഷ വിഷയങ്ങളില്ലെന്നത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തെ മറികടക്കുന്ന തരത്തില്‍ മറ്റു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പ്രതിപക്ഷത്തിന് തിരിച്ചടിയാണ്.

അതിനിടെ, വിവിധ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമം നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം തെളിയിക്കുന്നത്.

Latest