Connect with us

Eranakulam

പാലാരിവട്ടം: അന്വേഷണ സംഘത്തലവനെ മാറ്റി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണ സംഘം മേധാവിയായ ഡി വൈ എസ് പി. അശോക് കുമാറിനെ തത്സ്ഥാനത്തു നിന്ന് നീക്കി. അന്വേഷണത്തില്‍ നിന്ന് എ എസ് ഐ. ഇസ്മാഈലിനെയും ഒഴിവാക്കിയിട്ടുണ്ട്. അന്വേഷണ നടപടികളില്‍ ഗുരുതര വീഴ്ചയും അലംഭാവവും കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അശോക് കുമാറിനെ നീക്കിയത്. പ്രതികളെന്നു സംശയിക്കുന്നവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് ഇസ്മാഈലിനെതിരെ നടപടി. ഇസ്മാഈലിനെ വിജിലന്‍സ് വിഭാഗത്തില്‍ നിന്നു തന്നെ നീക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ ഡി വൈ എസ് പി. ശ്വാംകുമാറിനെ അന്വേഷണ സംഘത്തിന്റെ പുതിയ മേധാവിയായി നിയമിച്ചു.

Latest