Connect with us

International

ലോക വനിതാബോക്സിംഗ്; മഞ്ജു റാണിക്ക് വെള്ളി

Published

|

Last Updated

ഉലാന്‍-ഉല്‍ദെ: ലോക വനിതാബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയോട് മഞ്ജു തോല്‍ക്കുകയായിരുന്നു.

അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ച പത്തൊന്‍പതുകാരിയായ മഞ്ജു ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. മുന്‍ ലോകചാമ്പ്യന്‍ മേരി കോമിന് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

Latest