Connect with us

Kerala

കുന്നംകുളം സുനില്‍ വധക്കേസ്: യഥാര്‍ഥ പ്രതി പിടിയില്‍

Published

|

Last Updated

തൃശൂര്‍: കുന്നംകുളം സുനില്‍ വധക്കേസില്‍ യാഥാര്‍ഥ പ്രതി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ചാവക്കാട് സ്വദേശി മുഈനുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1994 ഡിസംബര്‍ നാലിന് തൊഴിയൂരിലായിരുന്നു ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുനില്‍ വെട്ടേറ്റ് മരിച്ചത്. കേസില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏഴോളം സി പി എം പ്രവര്‍ത്തകര്‍ നേരത്തെ പിടിയിലാവുകയും അവര്‍ക്കെതിരെ പോലീസ് വിചാരണ നടക്കുകയും ചെയ്തിരുന്നു. ജില്ലാ സെഷന്‍ കോടതി ഇവരില്‍ നാല് പേര്‍ക്കെതിരെ ജീവ പര്യന്തം ശിക്ഷ നല്‍കുകയും ഇവര്‍ പത്ത് വര്‍ഷത്തോളം തടവു ശിക്ഷ അനുഭവിക്കുകയും ചെയ്തു.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 2017ല്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ആരംഭിച്ച പുനരന്വേഷണത്തിനൊടുവിലാണ് യഥാര്‍ഥ പ്രതികള്‍ പിടിയിലാവുന്നത്. തൃശൂരിലെ സെഷന്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തിരൂര്‍ ഡിവൈഎസ്പി അറിയിച്ചു.

Latest