Connect with us

Kerala

പൊന്നാമറ്റത്തെ രണ്ട് മരണങ്ങള്‍കൂടി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട്: ആറ് പേര്‍ കൊല്ലപ്പെട്ട കൂടത്തായിലെ പൊന്നമാറ്റം കുടുംബത്തില്‍ മറ്റ് രണ്ട് മരണം കൂടി നടന്നതായി ബന്ധുക്കള്‍. ജോളിയുമായി നല്ല പരിചയമുള്ള രണ്ട് പേരാണ് ദുരൂുഹ സാഹചര്യത്തില്‍ മരിച്ചതെന്നും ഇതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദര പുത്രന്‍മാരായ സുനീഷ്, വിന്‍സെന്റ് എന്നിവരുടെ മരണത്തിലാണ് അന്വേഷണ ആവശ്യം. മരിച്ച സുനൂഷിന്റെ ഡയറിക്കുറിപ്പില്‍ തന്നെ കുടുക്കിയതാണെന്ന പരാമര്‍ശവുമുണ്ടായിരുന്നുവെന്നും ഇതിനാലാണ് നിലവിലെ സംഭവ വികാസങ്ങളുടെ ആവശ്യത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മാതാവ് എല്‍സമ്മ പറഞ്ഞു.

സുനീഷിനും വിന്‍സെന്റിനും ജോളിയുമായും ഇവരുടെ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയുമായെല്ലാം നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും അന്നമ്മ പറഞ്ഞു.
2002 ആഗസ്റ്റ് 24നാണ് വിന്‍സെന്റ് തൂങ്ങി മരിച്ചത്. പൊന്നമറ്റത്തെ അന്നമ്മയുടെ സംസ്‌കാരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ശേഷമാണ് വിന്‍സെന്റിനെ മരിച്ച നിലയില്‍ കണ്ടത്. അന്നമ്മ മരിച്ച ദിവസം വിന്‍സെന്റും സുനീഷും തമ്മില്‍ സംസാരിച്ചിരുന്നു. താന്‍ വിന്‍സെന്റിന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ അവന്‍ മരണപ്പെടില്ലെന്ന് സുനീഷ് പറഞ്ഞിരുന്നതായും എല്‍ സമ്മ പറഞ്ഞു. 2008 ജനുവരി 17ന്് പുലിക്കയത്ത് വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് സുനീഷ് മരിച്ചത്.
ജോളിയുമായി സുനീഷിനും വിന്‍സെന്റിനും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സുനീഷും ജോളിയും ഒന്നിച്ചാണ് പോയത്.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യമരണം അന്നമ്മയുടേതായിരുന്നു. 2002ല്‍ നടന്ന ഈ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സഹോദര പുത്രനായ വിന്‍സന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞെത്തിയപ്പോഴാണ് ബന്ധുക്കള്‍ ഈ വിവരം അറിഞ്ഞത്.

കഴുത്തില്‍ കുരുക്കിട്ട് കട്ടിലില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു വിന്‍സെന്റിന്റെ മൃതദേഹം. ഇതില്‍ സംശയം തോന്നിയിരുന്നെന്നും പോലീസ് അന്ന് അന്വേഷണം നടത്തിയിരുന്നുവെന്നും എല്‍സമ്മ പറഞ്ഞു.

---- facebook comment plugin here -----

Latest