Connect with us

Kerala

പൂതനാ പരാമര്‍ശം: കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു; ഡി ജി പിയുടെ റിപ്പോര്‍ട്ട്കൂടി ലഭിച്ചാല്‍ നടപടി: ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം: അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതായി മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും തുടര്‍നടപടിയെന്ന മുഖ്യ തിരെഞ്ഞടുപ്പ് കമ്മിഷണറുടെ നിലപാടിനോടു യുഡിഎഫ് എതിര്‍പ്പ് രേഖപ്പെടുത്തി. അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വതന്ത്ര നിരീക്ഷകയെ ചുമതലപ്പെടുത്തണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest