Connect with us

National

എം ഐ-17 ഹെലികോപ്ടര്‍ അപകടം: ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് വ്യോമസേനാ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീനഗറില്‍ ഫെബ്രുവരി 27ന് ആറ് വ്യോമസേനാ ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ എം ഐ-17 ഹെലികോപ്ടര്‍ അപകടം വ്യോമസേനയുടെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതര പിഴവാണെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ ഭദൗരി. ഞങ്ങളയച്ച മിസൈല്‍ ദിശ മാറി ഞങ്ങളുടെ തന്നെ കോപ്ടറില്‍ പതിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഭാവിയില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും. മാധ്യമങ്ങളോടു സംസാരിക്കവെ രാകേഷ് കുമാര്‍ പറഞ്ഞു.

കേസില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് വ്യോമസേനാ അന്വേഷണ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേന കനത്ത ജാഗ്രത പാലിച്ചുവരികയായിരുന്നു. ഇതിന്റെ ഭാഗമായി പറന്നുയര്‍ന്ന എം ഐ-17 ഹെലികോപ്ടറില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ മിസൈല്‍ അബദ്ധത്തില്‍ പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമ സൈനികരും മരണപ്പെട്ടു.

Latest