Connect with us

Kerala

കൂടത്തായിയിലെ ബന്ധുക്കളുടെ ദുരൂഹ മരണങ്ങള്‍; കൊലപാതകമെന്ന സംശയം ശക്തം

Published

|

Last Updated

കോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കൊലപാതകമെന്ന സംശയം ബലപ്പെട്ടതായി എസ് പി കെ ജി സൈമണ്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് ആറ് പേരും ഭക്ഷണം കഴിച്ചിരുന്നു. കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കി ക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്തുവിടാനീകൂവെന്നും എസ് പി പറഞ്ഞു. മരണം നടന്ന ആറിടത്തും ഒരേ വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

2002- 2016 കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേര്‍ നിശ്ചിത ഇടവേളയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. എല്ലാവരുടേയും മരണം സമാന സ്വഭാവമായിരുന്നു. കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ഇത്തരത്തില്‍ മരിച്ചത്.
2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008ല്‍ ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്തു.

മൂന്ന് വര്‍ഷം കഴിഞ്ഞ ഉടന്‍ ടോമിന്റെ മകന്‍ റോയി മരിച്ചു. എന്നാല്‍ റോയിയുടെ മതൃദേഹം ബന്ധുക്കള്‍ സംശയത്തെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് വ്യക്തമായി. എന്നാല്‍ ആത്മഹത്യാണെന്ന് കരുതിയ ബന്ധുക്കള്‍ ഇത് മറച്ചുവെച്ചു. മാസങ്ങള്‍ക്കകം അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു.

2016ല്‍ മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്റെ സഹോദര പുത്രന്റെ ാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു എല്ലാം. കുടുംബത്തില്‍ നിരന്തരം ഇത്തരം മരണങ്ങള്‍ സംഭവിച്ചസില്‍ സംശയം തോന്നിയ ടോമിന്റെ മകന്‍ റോജോ പോലീസില്‍ പരാതകി നല്‍കുകയായിരുന്നു. അന്വേഷം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന്ക്ക് അയച്ചത്. കൂടത്തായിയിലുള്‌ല നാല് പേരുടെ കല്ലറയാണ് തുറന്നത്. സിസിലി, പത്ത് മാസം പ്രയമുള്ള കുഞ്ഞ് എന്നിവരെ അടക്കിയത് കോടഞ്ചേരിയിലാണ്. . രണ്ടിടത്തേയും കല്ലറകള്‍ തുറന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Latest