Connect with us

Career Education

ജിയോ സയന്റിസ്റ്റ്/ ജിയോളജിസ്റ്റ്

Published

|

Last Updated

കമ്പൈൻഡ് ജിയോ സയന്റിസ്റ്റ്/ ജിയോളജിസ്റ്റ് (പ്രിലിമിനറി) പരീക്ഷക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഖനി മന്ത്രാലയം എന്നിവിടങ്ങളിലെ കാറ്റഗറി ഒന്ന് ഗ്രൂപ്പ് എ തസ്തികയിൽ ജിയോളജിസ്റ്റ്- 79, ജിയോഫിസിസ്റ്റ്- അഞ്ച്, കെമിസ്റ്റ്- 15 എന്നിങ്ങനെയും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, ജലവിഭവ മന്ത്രാലയം എന്നിവിടങ്ങളിലെ ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിൽ മൂന്നൊഴിവുമുണ്ട്.
പ്രിലിമിനറി പരീക്ഷ ജനുവരി 19ന് നടക്കും. ജൂൺ 27, 28 തീയതികളിലാകും മെയിൻ പരീക്ഷ. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാ കേന്ദ്രം. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിന് സമീപമുള്ള പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങളും സിലബസും വെബ്സൈറ്റിൽ ലഭിക്കും.
പ്രായപരിധി: ജിയോളജിസ്റ്റ്, ജിയോ ഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികയിൽ 21- 32. 1988 ജനുവരി രണ്ടിന് മുന്പും 1999 ജനുവരി ഒന്നിന് ശേഷവും ജനിച്ചവരാകരുത്. ജൂനിയർ ഹൈഡ്രോളജിസ്റ്റ് തസ്തികയിൽ 21- 35. 1985 ജനുവരി രണ്ടിന് മുന്പോ 1999 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. 2020 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ് ഇരുനൂറ് രൂപ. സ്ത്രീകൾക്കും പട്ടികജാതി, വർഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. വിശദ വിവരങ്ങൾക്ക് https://upsc.gov.in/ സന്ദർശിക്കുക.

Latest