Connect with us

Kannur

ഗാന്ധിയുടെ ആശയങ്ങളെ നിരാകരിച്ചു രാജ്യത്തിന് മുന്നോട്ട് പോകാനാകില്ല എസ് എസ് എഫ്

Published

|

Last Updated

കണ്ണൂരില്‍ എസ് എസ് എഫ് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹം ഗാന്ധിയന്‍ ലഖുനാദ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മ ദിനത്തില്‍ എസ് എസ് എഫ് സംസ്ഥാനത്തെ 110 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സത്യഗ്രഹം സംഘടിപ്പിച്ചു. ഗാന്ധിജി ഉയര്‍ത്തിയ ആശയങ്ങളെയും സന്ദേശങ്ങളെയും നിരാകരിച്ചു രാജ്യത്തെ ഫാസിസത്തിന് തീറെഴുതി കൊടുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് എതിരെയുള്ള കനത്ത താക്കീതായി മാറി സത്യഗ്രഹം.

വൈസ് ലൈന്‍ പ്രവര്‍ത്തകരുടെ പ്രകടനത്തോടെയാണ് സത്യഗ്രഹത്തിന് തുടക്കമായത്. ദേശവും ദേശീയതയും അപനിര്‍മിക്കപ്പെടുന്ന കാലത്ത് ഗാന്ധിയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ നാടുകടത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ വിദ്യാര്‍ഥി യുവജന കൂട്ടായ്മ രൂപപ്പെടണമെന്ന് എസ് എസ് എഫ് ആഹ്വാനം ചെയ്തു. മാതൃഭൂമി ദിനപത്രത്തില്‍ ഗാന്ധിജിയെ സ്മരിക്കാന്‍ ആര്‍എസ്എസ് നേതാവിന് ഇടം നല്‍കിയ പത്രാധിപരുടെ നിലപാടിനെയും എസ് എസ് എഫ് ചോദ്യം ചെയ്തു.

വിവിധ കേന്ദ്രങ്ങളില്‍ എ പി അബ്ദുൽ വഹാബ്, ഗാന്ധിയന്‍ ആര്‍ എസ് പണിക്കര്‍, ഹുസൈന്‍ രണ്ടത്താണി, പി സുരേന്ദ്രന്‍, പ്രൊഫസര്‍ ബാബു താനൂര്‍, സി കെ റാഷിദ് ബുഖാരി, അഡ്വ പി എ പൗരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.