Connect with us

National

ഗാന്ധി സ്മരണയില്‍ ലോകം; ഇന്ന് രാജ്യാന്തര അഹിംസാ ദിനാചരണം

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ലോകം സമുചിതമായി ആഘോഷിക്കുന്നു. സ്വാതന്ത്രാ്യാനന്തര ഇന്ത്യയില്‍ മറ്റേത് കാലത്തേക്കാളും മഹാത്മാ ഗാന്ധിയെ ഓര്‍ക്കേണ്ട കാലമാണിത്. ഗാന്ധിജിയുടെ ജന്മവാര്‍ഷികം ഇന്ത്യയും ലോകവും വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തും. 10.30ന് പാര്‍ലമെന്റ് മന്ദിരത്തിലെ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രധാനമന്ത്രി ഗുജറാത്തിലേക്കു തിരിക്കും. വൈകിട്ട് ആറിന് അഹമ്മദാബാദില്‍ എത്തുന്ന പ്രധാനമന്ത്രി സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം സ്വഛ് ഭാരത് പരിപാടിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പദയാത്രയ്ക്കു ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി കേരള ഹൗസില്‍ ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര അഹിംസാ ദിനമായാണു ഗാന്ധിജയന്തി ആചരിക്കുന്നത്.