Connect with us

Gulf

ലേഡീസ് ബീച്ച് 67 ശതമാനം നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

അബുദാബി: അല്‍ ദഫ്‌റ മുനിസിപ്പാലിറ്റി അല്‍ സില തുറമുഖത്തിന് സമീപം നിര്‍മിക്കുന്ന ലേഡീസ് ബീച്ച് 67 ശതമാനം പൂര്‍ത്തിയായതായി അബുദാബി ജനറല്‍ സര്‍വീസസ് കമ്പനി മുസാനദ അറിയിച്ചു. 2.7 കോടി ദിര്‍ഹം ചിലവഴിച്ചു ദഫ്റയില്‍ ആദ്യമായി നിര്‍മിക്കുന്ന ബീച്ചിന് 18,300 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്.

790 മീറ്റര്‍ വിസ്തീര്‍ണമുള്ള എട്ട് യൂട്ടിലിറ്റി കെട്ടിടങ്ങളും നിര്‍മാണ പരിധിയില്‍ ഉള്‍പെടും. അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, സുരക്ഷാ സൗകര്യങ്ങള്‍, ലൈഫ് ഗാര്‍ഡ് ടീമുകള്‍, കാര്‍ പാര്‍കിംഗ്, വിശ്രമമുറികള്‍, വനിതാ മജ്ലിസ്, വിവിധ റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്‌ലെറ്റുകള്‍, കൂടാതെ സന്ദര്‍ശകര്‍ക്ക് സുഖവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിവിധ പൊതു സൗകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാകുന്നു.

മികച്ച വിനോദ സേവനങ്ങളും സൗകര്യങ്ങളും നല്‍കാനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനും അവരുടെ സന്തോഷം ഉറപ്പുവരുത്താനുമുള്ള രാജ്യ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അനുസൃതമായാണ് ഈ പദ്ധതിയുടെ നിര്‍വഹണമെന്ന് അല്‍ ദഫ്‌റ മേഖലാ നഗരസഭ വ്യക്തമാക്കി.

Latest