Connect with us

Kerala

പ്രവാസി വ്യവസായി അഡ്വ. സി കെ മേനോന്‍ അന്തരിച്ചു

Published

|

Last Updated

ചെന്നൈ: പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാറിന്റെ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി കെ മേനോന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ള സി കെ മേനോന്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹ്‌സാദ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്.

പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങിയവ നേടി. സംസ്‌കാരം പിന്നീട്.

Latest