ചുരമിറങ്ങിവന്ന് നേട്ടം കൊയ്ത് സൽമാൻ

Posted on: September 30, 2019 1:54 pm | Last updated: September 30, 2019 at 1:54 pm

ചാവക്കാട് : സീനിയർ ഫീച്ചർ റൈറ്റിംഗിൽ ഒന്നാം സ്ഥാനവും, മുദ്രാവാക്യ രചനയിൽ രണ്ടാം സ്ഥാനവുമായി നീലഗിരിയെ പ്രതിനിധീകരിച്ചെത്തിയ സൽമാൻ പാക്കണ. സിറാജുൽ ഹുദ ദഅവ കോളേജിലെ ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിയായ സൽമാൻ നീലഗിരി പാക്കണയിലെ കരുവാത്ത് ശംസുദ്ധീൻ മദനി ഉമ്മുകുൽസു എന്നിവരുടെ മകനാണ്. സോഷ്യൽ ട്വീറ്റ്, മലയാളം പ്രബന്ധ രചന എന്നിവയിലും സൽമാൻ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷം പ്രബന്ധ രചനയിലും മുദ്രാവാക്യ രചനയിലും പങ്കെടുത്ത് മുദ്രാവാക്യ രചനയിൽ ആദ്യ സ്ഥാനം നേടിയിരുന്നു.