അറബി വായനയില്‍ ഒന്നാമതെത്തി മാഹിന്‍ ബാസ്

Posted on: September 29, 2019 8:29 am | Last updated: September 29, 2019 at 8:29 am

ചാവക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ജൂനിയര്‍ അറബി വായനയില്‍ കൊല്ലം ജില്ലയിലെ മാഹിന്‍ ബാസ് ഒന്നാമനായി. കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ സംഘടനാകാര്യ സെക്രട്ടറി ഹംസ സഖാഫി മണപ്പള്ളിയുടെയും സലീമയുടെയും മകനാണ് മണപ്പള്ളിയിലെ ആറാംതരം വിദ്യാര്‍ഥി കൂടിയായ മാഹിന്‍ബാസ്. കഥപറയലില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ മാഹിന്‍ മലയാള പ്രസംഗത്തിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ സാഹിത്യോത്സവില്‍ പങ്കെടുക്കാന്‍ തുടങ്ങിയ ഈ മിടുക്കന്‍ മലയാള പ്രസംഗത്തിലും കഥ പറയലിലും കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും മലയാള പ്രസംഗം, അറബി പ്രസംഗം എന്നീ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു പ്രതിഭ.