സച്ചിദാനന്ദൻ വെല്ലുവിളികളെ അതിജീവിച്ച എഴുത്തുകാരനെന്ന് തോമസ് ജേക്കബ്

Posted on: September 29, 2019 1:06 am | Last updated: September 29, 2019 at 9:21 am
തോമസ് ജേക്കബ്.

ചാവക്കാട്:അടിയന്തിരാവസ്ഥക്കാലത്തും അസഹിഷ്ണുതയുടെ കാലത്ത് ആളുകള്‍ കൊല്ലപ്പെടുന്ന പുതിയ കാലത്തും വെല്ലുവിളികളെ അതിജീവിച്ച എഴുത്തുകാരനാണ് സച്ചിദാനന്ദനെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ്. എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് സച്ചിദാനന്ദന് സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തകഴിക്കും അയ്യപ്പപ്പണിക്കര്‍ക്കും ശേഷം നാം എത്തി നില്‍ക്കുന്നത് സച്ചിദാനന്ദനിലാണ്. പത്താംക്ലാസിന് ശേഷം മലയാളം പഠിച്ചിട്ടില്ലാത്തയാളാണ് നമ്മെയെല്ലാം അത്ഭുതപ്പെടുത്തി എഴുതിക്കൊണ്ടിരിക്കുന്നത്. കോളജ് അധ്യാപകനായി യു ജി സി സ്‌കെയിലിലുള്ള ശമ്പളവും വാങ്ങിക്കഴിഞ്ഞിരുന്ന സച്ചിദാനന്ദനെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ അമരത്തേക്ക് കൊണ്ടു വന്നത് അയ്യപ്പപ്പണിക്കരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.