സിക്‌സറടിക്കാന്‍ വന്നവരുടെ ആദ്യ വിക്കറ്റ് വീണു: കാനം

Posted on: September 27, 2019 1:56 pm | Last updated: September 27, 2019 at 7:16 pm

പാലാ: സര്‍ക്കാര്‍ നേട്ടങ്ങള്‍ പറഞ്ഞ് എല്‍ ഡി എഫ് നടത്തിയ പ്രചാരണമാണ് പാലായില്‍ മകിച്ച വിജയം സമ്മാനിച്ചതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ സിക്‌സറടിക്കുമെന്ന് പാലായിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലര്‍ പറഞ്ഞിരുന്നു. അവരുടെ ആദ്യ വിക്കറ്റാണ് വീണത്. വെറുമൊരു വിക്കറ്റല്ല വീണത്. 54 വര്‍ഷം കൈയിലിരുന്ന പാലായാണ് പോയതെന്നും കാനം പരിഹസിച്ചു.
എല്‍ ഡി എഫിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.